sapthaham

വൈക്കം : ധീവരസഭ 105 ാം നമ്പർ ശാഖയുടെ നേതൃത്വത്തിലുള്ള നേരേകടവ് ശ്രീഭദ്റാ ദേവീക്ഷേത്രത്തിലെർ ഭാഗവത സപ്താഹയജ്ഞത്തിന്റെ ദീപപ്രകാശനം ജി. വിനോദ് നിർവഹിച്ചു. യജ്ഞവേദിയിൽ പ്രതിഷ്ഠിക്കുവാനുള്ള ശ്രീകൃഷ്ണവിഗ്രഹം ഉദയനാപുരം ഗോശാല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്നും ആഘോഷപൂർവ്വം കൊണ്ടുവന്നു. തന്ത്റി മനയത്താ​റ്റില്ലത്ത് പ്രകാശൻ നമ്പൂതിരി വിഗ്രഹപ്രതിഷ്ഠ നടത്തി. അഹല്യാരാജ് ഗ്രന്ഥ സമർപ്പണവും, പറനിറയ്ക്കൽ കെ. കെ. അശോകനും നടത്തി. യജ്ഞാചാര്യൻ സുരേഷ് പ്രണവശ്ശേരി, അരുൺ ശർമ്മ, കള്ളിക്കാട് രതീഷ്, മുള്ളിക്കുളങ്ങര രാജേഷ്, കായംകുളം ഗിരീഷ് എന്നിവർ മുഖ്യ കാർമ്മികത്വം വഹിച്ചു. വിഗ്രഹഘോഷയാത്രയ്ക്ക് ക്ഷേത്രം പ്രസിഡന്റ് എ. ദാമോദരൻ, രക്ഷാധികാരി അഡ്വ. പി. എസ്. നന്ദനൻ, കൺവീനർ കെ. ജയന്തകുമാർ, എം. അശോകൻ, സി. ഡി. തങ്കച്ചൻ, സനിത അഭിലാഷ്, എ.രവീന്ദ്രൻ എന്നിവർ നേതൃത്വം നൽകി.