കോട്ടയം: സാമൂഹ്യനീതിയും അവസര സമത്വവുമെന്ന വിഷയത്തിൽ ശ്രീനാരായണ ഗുരുമിഷൻ ചർച്ചാസമ്മേളനം ഇന്ന് നടത്തും. വൈകിട്ട് 3ന് കോട്ടയം ഊട്ടി ലോഡ്ജ് ഹാളിൽ ചേരുന്ന സമ്മേളനത്തിൽ പിന്നാക്ക വികസന വകുപ്പ് മുൻ ഡയറക്ടർ വി.ആർ. ജോഷി പ്രബന്ധം അവതരിപ്പിക്കും. കേരളകൗമുദി പ്രത്യേക ലേഖകൻ വി. ജയകുമാർ ചർച്ച നയിക്കും. ഗുരുമിഷൻ ജനറൽ സെക്രട്ടറി കുറിച്ചി സദൻ, ശ്രീനാരായണ സാംസ്കാരിക സമിതി സംസ്ഥാന സെക്രട്ടറി രതീഷ് ജെ. ബാബു, എൻ.എൻ. സലീം, പി.കെ. രാമചന്ദ്രൻ എന്നിവർ പ്രസംഗിക്കും. ഗുരുമിഷൻ പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും.