പാലാ: പന്ത്രണ്ടാംമൈൽ കുരിശുപള്ളിയിൽ ഉണ്ണിമിശിഹായുടെ ഛേദനാചാര തിരുനാൾ നാളെ ആരംഭിച്ച് 29ന് സമാപിക്കും.ക്രിസ്മസ് ദിനമായ നാളെ വൈകിട്ട് ആറിന് ജപമാല, കൊടിയേറ്റ്, ലദീഞ്ഞ്. 26,27 തീയതികളിൽ വൈകിട്ട് ആറിന് ജപമാല, നൊവേന, ലദീഞ്ഞ്. 28ന് വൈകിട്ട് അഞ്ചിന് കണ്ണാടിയുറുമ്പ് പള്ളിയിൽ വിശുദ്ധ കുർബാന,സന്ദേശം-കത്തീഡ്രൽ വികാരി ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ. ആറരയ്ക്ക് പ്രദക്ഷിണം, രാത്രി എട്ടരയ്ക്ക് പന്ത്രണ്ടാംമൈൽ കുരിശുപള്ളിയിൽ നൊവേന, ലദീഞ്ഞ്.പ്രധാന തിരുനാൾദിനമായ 29ന് വൈകിട്ട് നാലിന് തിരുനാൾ കുർബാന-വാരിയാനിക്കാട് പള്ളി വികാരി ഫാ.തോമസ് ഓലായത്തിൽ. അഞ്ചരയ്ക്ക് പ്രദക്ഷിണം,രാത്രി എട്ടരയ്ക്ക് ലദീഞ്ഞ്, സന്ദേശം-ഭരണങ്ങാനം സെന്റ് അൽഫോൻസ് തീർഥാടന കേന്ദ്രം റക്ടർ ഫാ. ജോസ് വള്ളോംപുരയിടം. 9.45ന് കൊച്ചിൻ കലാഭവന്റെ ഗാനമേള.