പാലാ: പൂവരണിയിൽ ലോട്ടറി ടിക്കറ്റ് തിരുത്തി പണം തട്ടുന്ന സംഘം വ്യാപകം. ഇന്നലെ രണ്ട് ഏജന്റ്മാർക്ക് 2500 രൂപാ നഷ്ടപ്പെട്ടു. 500, 1000 എന്നീ സമ്മാനങ്ങളുള്ള ടിക്കറ്റാണ് ഏജന്റുമാർക്ക് തിരുത്തി നൽകി ബൈക്കിലെത്തിയ രണ്ട് പേർ പണം തട്ടിയത്. ശാരീരിക അവശതകളുള്ള ലോട്ടറി ഏജന്റുമാരെ നോട്ടമിട്ട് തിരുത്തിയ ടിക്കറ്റ് അവരെ ഏൽപ്പിച്ച് പണവും ലോട്ടറികളുമാണ് സംഘം തട്ടിയെടുക്കുന്നത്.