പാലാ: അൽഫോൻസാ കോളേജിലെ 'ബോബി പിയാത്തോ നഗറിൽ' നടന്ന കേരളത്തിലെ 14 റവന്യൂ ജില്ലകളുൾപ്പെട്ട ലയൺസ് മൾട്ടിപ്പിൾ 318ന്റെ കൾച്ചറൽ ഫെസ്റ്റ് 'നൂപുരധ്വനി" സിനിമാ സംവിധായകൻ ഭദ്രൻ ഉദ്ഘാടനം ചെയ്തു. മൾട്ടിപ്പിൾ കൾച്ചറൽ ഫെസ്റ്റ് കോർഡിനേറ്റർ ഡോ. ജോർജ്ജ് മാത്യു അദ്ധ്യക്ഷത വഹിച്ചു. മൾട്ടിപ്പിൾ കൗൺസിൽ ചെയർമാൻ അഡ്വ. എ.വി വാമനകുമാർ മുഖ്യ പ്രഭാഷണം നടത്തി. ലയൺസ് ഡിസ്ട്രക്ട് ഗവർണ്ണർ മാഗി ജോസ്, വൈസ് ഡിസ്ട്രിക്ട് ഗവർണർമാരായ ഡോ. സി.പി. ജയകുമാർ, പ്രിൻസ് സ്‌കറിയ, ഇ.ഡി. ദീപക്, എൻ ധർമ്മരാജൻ, അഡ്വ. ജയിംസ് കെ ഫിലിപ്പ്, തോമസ് ജോസ്, വിനീഷ് വിദ്യാദരൻ, അഡ്വ. ആർ. മനോജ് പാലാ, ജോർജ്ജുകുട്ടി ആനിത്തോട്ടം, കെ.ജെ. തോമസ് , ബിനോ ഐ കോശി, ഷാജി ഓസ്റ്റിൻ, ഷാജിലാൽ, എം.പി രമേശ് കുമാർ, ആന്റണി കുര്യാക്കോസ്, വി.എസ്. രാധാകൃഷ്ണൻ, വി.ജെ ജോർജ്ജ് വലിയപറമ്പിൽ, എബ്രാഹം പാലക്കുടി, എന്നിവർ പ്രസംഗിച്ചു. കൾച്ചറൽ ഫെസ്റ്റിനു മുന്നോടിയായി കൊട്ടാരമറ്റം മുതൽ അൽഫോൻസാ കോളേജു വരെ നടത്തിയ സാംസ്‌കാരിക ഘോഷയാത്ര ജോസ് കെ മാണി എം.പി ഫ്ലാഗ് ഓഫ് ചെയ്തു. തുടർന്ന് വിവിധ സ്റ്റേജുകളിലായി നടന്ന കലാ മത്സരങ്ങളിൽ ഡിസ്ട്രിക്ട് 318 ബി ഓവറോൾ ചാമ്പ്യൻമാരും ഡിസ്ട്രിക്ട് 318 സി റണ്ണറപ്പുമായി. ലയൺസ് വിഭാഗത്തിൽ ഡിസ്ട്രിക്ട് 318 ബി യിലെ ടോമി ജോസഫ് കലാ പ്രതിഭയും സജിത ജെ കലാതിലകവുമായി. കുട്ടികളുടെ വിഭാഗത്തിൽ 318 ബിയിലെ നിയാ തെരേസാ ഷാജിയെ കലാതിലകമായും തിരഞ്ഞെടുത്തു. സമാപനസമ്മേളന ഉദ്ഘാടനവും സമ്മാനദാനവും മാണി സി. കാപ്പൻ എം.എൽ.എ നിർവ്വഹിച്ചു. ലയൺസ് മൾട്ടിപ്പിളിന്റെ മികച്ച ചലച്ചിത്ര പ്രതിഭാ പുരസ്‌ക്കാരം ചലച്ചിത്ര താരം മിയാ ജോർജ്ജിന് സമ്മാനിച്ചു. മുൻ ലയൺസ് ഇന്റർനാഷണൽ ഡയറക്ടർ ആർ. മുരുകൻ മുഖ്യാതിഥിയായി.