കോട്ടയം: സഹകരണ അർബൻ ബാങ്കിന്റെ എ.ടി.എം തിരുനക്കരയിൽ ബാങ്ക് ഹെ‌ഡ് ഓഫീസിന് സമീപം സി.പി.എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് ചെയർമാൻ റ്റി.ആർ.രഘുനാഥൻ, വൈസ് ചെയർമാൻ കെ.ഐ.കുഞ്ഞച്ചൻ, സി.എൻ.സത്യനേശൻ, കെ.എൻ വേണുഗോപാൽ, ഇ.എസ് ബിജു, എൻ.എം. മൈക്കിൾ എന്നിവർ പ്രസംഗിച്ചു