ചങ്ങനാശേരി: ചങ്ങനാശേരി മെഗാ ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ വനിതാസംഗമം എം.ജി. സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. ജാൻസി ജെയിംസ് ഉദ്ഘാടനം ചെയ്തു. മീഡിയാ വില്ലേജ് ഡയറക്ടർ ഫാ. ആന്റണി ഏത്തയ്ക്കാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ സാമൂഹ്യപ്രവർത്തക ഡോ. എം.എസ്. സുനിൽ മുഖ്യ പ്രഭാഷണം നടത്തി. മീഡിയാ വില്ലേജ് ഡയറക്ടർ ഫാ. ആന്റണി ഏത്തയ്ക്കാട്ട്, വനിതാസംഗമം കൺവീനർ വി.ജെ.ലാലി, ഡോ. ഗീത തങ്കം, സീനാ ശ്യാം, ഷൈനി അഷ്‌റഫ്, നിസാ സൂസൻ, ടെസി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഈ വർഷത്തെ സ്ത്രീ ശാസ്തീകരണ അവാർഡ്2019 കുടുംബശ്രീ മിഷൻ സംസ്ഥാന കോ-ഓർഡിനേറ്റർ പി.എൻ. സുരേഷ്, ഡോ. ജാൻസി ജെയിംസിൽ നിന്നും ഏറ്റുവാങ്ങി. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച വനിതകൾക്ക് അവാർഡുകൾ നൽകി ആദരിച്ചു. വാഴപ്പള്ളി ഗ്രാമപഞ്ചായത്ത് ഹരിതകർമസേനക്ക് പ്രത്യേക പുരസ്‌കാരം നൽകി.