പാലാ: വിളക്കുമാടം കള്ളിവയലിൽ പരേതനായ കെ.എ. ഏബ്രഹാമിന്റെ ഭാര്യ അമ്മിണി (ക്ലാരക്കുട്ടി, 88) നിര്യാതയായി. പാലാ സെൻട്രൽ ബാങ്കിന്റെ സ്ഥാപക ഡയറക്ടറും ചെയർമാനും തിരുവിതാംകൂർ സർക്കാരിന്റെ സാമ്പത്തിക ഉപദേഷ്ടാവുമായിരുന്ന കോട്ടയം കടപ്ലാമറ്റം മരുതൂക്കുന്നേൽ ജേക്കബ് ചെറിയാന്റെ മകളാണ്.
മക്കൾ: ഗീതാ പോൾ (റിട്ട. പ്രിൻസിപ്പൽ കൺട്രോളർ, കമ്യൂണിക്കേഷൻസ് അക്കൗണ്ട്‌സ്, ചെന്നൈ), ഡോ. റോയി (സൈക്യാട്രിസ്റ്റ്, പാലാ. ലോക സൈക്യാട്രിക് അസോസിയേഷൻ സെക്രട്ടറി ജനറൽ, തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് സൈക്യാട്രി വിഭാഗം തലവൻ.), ജോയി (റിട്ട. എക്‌സിക്യുട്ടീവ് എൻജിനീയർ, പിഡബള്യുഡി, മൂവാറ്റുപുഴ), ജോഷി (റിട്ട. സീനിയർ മാനേജർ, ട്രാക്കോ കേബിൾസ്, എറണാകുളം), അജിത് (റിട്ട. ഡിവിഷണൽ മാനേജർ, നാഷണൽ ഇൻഷ്വറൻസ്, പാലാ), ബാബു (ചാർട്ടേഡ് അക്കൗണ്ടന്റ്, എറണാകുളം. ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ നാഷണൽ കൗൺസിൽ അംഗവും മുൻ ദക്ഷിണേന്ത്യൻ ചെയർമാൻ), ജോർജ് (സീനിയർ ജേർണലിസ്റ്റ്, ന്യൂഡൽഹി. ദീപിക അസോസിയേറ്റ് എഡിറ്റർ, ന്യൂഡൽഹി ബ്യൂറോ ചീഫ്), മിനി തോമസ് (ടീച്ചർ, ലയോള സ്‌കൂൾ, തിരുവനന്തപുരം), അഞ്ജു സുശീൽ (ചെന്നൈ). മരുമക്കൾ: പോൾ സെബാസ്റ്റിയയൻ പുളിക്കൽ (എൻജീനീയർമാനേജിംഗ് ഡയറക്ടർ, വെൻസിസ് ഇൻഡസ്ട്രീസ്, ചെന്നൈ), ലൂസി റോയി കുടകശേരിൽ, ഡോ. ശശികല ജോയി കൊച്ചിക്കുന്നേൽ (റിട്ട. പ്രഫ. നിർമല കോളേജ്, മൂവാറ്റുപുഴ), ടെറി ജോഷി കരുവേലിത്തറ (ടീച്ചർ, ടോക് എച്ച് സ്‌കൂൾ, എറണാകുളം), ആഷ അജിത് കളപ്പുരയ്ക്കൽ (കൈനകരി), മിനു ബാബു പാറയ്ക്കൽ (ആലുവ), സിന്ധു ജോർജ് (ടീച്ചർ, റയൺ ഇന്റർനാഷണൽ സ്‌കൂൾ, ന്യൂഡൽഹി), തോമസ് ആന്റണി കൊല്ലംകുളം (കാഞ്ഞിരപ്പള്ളി), സുശീൽ ജോ കളരിക്കൽ (എൻജിനിയർ സാൻമിന ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചെന്നൈ).