thomi

പുതുപ്പള്ളി : സെന്റ് ജോർജ് ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിൽ നടത്തിയ 'കൈത്താങ്ങ് 2019" ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സിമോൾ മനോജ് ഉദ്ഘാടനം ചെയ്‌തു. പി.ടി.എ പ്രസിഡന്റ് കെ. എം. ജോൺ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തിലെ മുതിർന്ന അംഗങ്ങൾക്ക് വേണ്ടിയുള്ള വയോഹിതത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സമ്മ മാണിയും, ഹരിത ഭവനം പദ്ധതി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സീമോൾ സി തോമസും, സിര പദ്ധതി പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സാം കെ വർക്കിയും, ഡ്രോൺ - സാർഥകം പദ്ധതികൾ പുതുപ്പള്ളി വലിയ പള്ളി വികാരി ഫാ. എ. വി. വർഗീസും ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് മെമ്പർമാരായ ജെസി ബെൻസി, ഗീത ഷിജു സ്‌കൂൾ വികസന സമിതി അംഗങ്ങളായ സാബു പുതുപ്പറമ്പിൽ, റ്റി. സി. തോമസ്, പ്രിൻസിപ്പൽ കെ. മഞ്ജു, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സീന സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.