കോട്ടയം: ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി നാഗമ്പടം പള്ളം സമിതിയുടെ ശിവഗിരി തീർത്ഥാടന പദയാത്ര ഇന്ന് വൈകിട്ട് 3.30 ന് നാഗമ്പടം മഹാദേവക്ഷേത്ര സന്നിധിയിലെ തേന്മാവിൻ ചുവട്ടിൽ മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം.മധു അദ്ധ്യക്ഷത വഹിക്കും. യൂണിയൻ സെക്രട്ടറി ആർ.രാജീവ് സ്വാഗതം ആശംസിക്കും. അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തും. 30 ന് വൈകിട്ട് എട്ടിന് പദയാത്ര ശിവഗിരിയിൽ എത്തിച്ചേരും.