കോട്ടയം : അപകടത്തിന്റെ സ്ഥിരം കേന്ദ്രമായ കോടിമത നാലു വരി പാതയിൽ ഇരുവശങ്ങളിലെയും സൗരോർജ വിളക്കുകളിൽ ഭൂരിഭാഗവും കത്താതായിട്ട് ദിവസങ്ങളായി . രാത്രിയിൽ പാഞ്ഞു വരുന്ന വാഹനങ്ങളുടെ വെളിച്ചം മാത്രമാണിവിടുള്ളത്. മീഡിയനിലെ ചെടികളും പുൽകാടുകളൂം വളർന്നു നിൽക്കുന്നതിനാൽ ഇരുട്ടിന്റെ വ്യാപ്തി കൂടിയത് അപകട സാദ്ധ്യത വർദ്ധിപ്പിക്കുന്നു. ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് എം സി റോഡിൽ തിരക്ക് കൂടുതലായതിനാൽ നാലു വരി പാതയിലെ തിരക്കും കൂടി. കാൽനട യാത്രക്കാർക്കാണ് ഏറെ ബുദ്ധിമുട്ട്. തെരുവുവിളക്കുകൾ കത്താത്തതിനാൽ റോഡ് മുറിച്ചു കടക്കുന്നവരെ കാണാനാകാത്തതും അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു.