കൊടുങ്ങൂർ: ദേവീ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിന്റെ 6ാം ദിവസമായ ഇന്ന് രാവിലെ 10ന് കുചേലസദ്ഗതി. തുടർന്ന് കുചേലനും ശ്രീകൃഷ്ണനും കണ്ടുമുട്ടിയ രംഗം കഥകളിയായി യജ്ഞശാലയിൽ അവതരിപ്പിക്കും. കുചേലനായി കലാമണ്ഡലം കാശിനാഥും ശ്രീകൃഷ്ണനായി അഭിനവ് അശോകും രുഗ്മിണിയായി ഗൗരി എസ്. നായരും രംഗത്തെത്തും. വൈകിട്ട് അഞ്ചിന് വിദ്യാഗോപാലമന്ത്രാർച്ചന.