ചിറക്കടവ്: മണക്കാട്ട് ഭദ്രാക്ഷേത്രത്തിൽ ഉത്സവം 27ന് കൊടിയേറും. ജനുവരി 1ന് ആറാട്ടോടെ സമാപിക്കും. വെള്ളിയാഴ്ച രാവിലെ അഷ്ടദ്രവ്യഗണപതിഹോമം, എതൃത്തപൂജ, വൈകിട്ട് 5ന് ചിറക്കടവ് മഹാദേവക്ഷേത്രം മേൽശാന്തി സി.കെ. വിക്രമൻ നമ്പൂതിരിയിൽ നിന്നും കൊടിക്കൂറ ഏറ്റുവാങ്ങി ഘോഷയാത്രയായി വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രത്തിലേയ്ക്ക് ആനയിക്കും. 6.30ന് കൊടിയേറ്റ്, രംഗവേദി ഉദ്ഘാടനം ടി.വി. അവതാരകൻ സൂരജ് പാലാക്കാരൻ നിർവഹിക്കും. കാഞ്ഞിരപ്പള്ളി നാദബ്രഹ്മം ഓർക്കസ്ട്രയുടെ ഭക്തിഗാനനിശ, കലാമണ്ഡലം കവിതാഗീതാനന്ദന്റെ ഓട്ടൻതുള്ളൽ എന്നിവ നടക്കും. 28 ന് രാവിലെ നവകം,പഞ്ചഗവ്യപൂജകൾ, അഭിഷേകം തുടർന്ന് കളമെഴുത്ത് ആരംഭം, വൈകിട്ട് 6.30ന് കളംകണ്ട്‌തൊഴീൽ, വലിയകാണിക്ക, ആൽച്ചുവട്ടിൽ നിന്നും എതിരേൽപ്പ്, അമൃത് കെ. അനീഷിന്റെ ഓട്ടൻതുള്ളൽ, പനമറ്റം ശ്രീദേവി നൃത്തകലാലയത്തിന്റെ നൃത്തശിൽപസമന്വയം. 29ന് രാവിലെ അഷ്ടദ്രവ്യഗണപതിഹോമം, പന്തീരടിപൂജ, നവകം, വൈകിട്ട് 7ന് കോട്ടയം ജയകൃഷ്ണയുടെ ദേവികന്യാകുമാരി മെഗാസ്റ്റേജ് ഡ്രാമ. 30ന് രാവിലെ അഷ്ടദ്രവ്യഗണപതിഹോമം, 8ന് ഉത്സവബലി, 12.30 വരെ ഉത്സവബലിദർശനം, വലിയകാണിക്ക, രാത്രി 9ന് വലിയവിളക്ക്, വലിയകാണിക്ക, രാവിലെ 9 മുതൽ സിദ്ധിവിനായക ഭജൻസിന്റെ നാമകീർത്തനമാല്യം, വൈകിട്ട് 8 മുതൽ അഗ്‌നിപ്രവേശനം നടത്തുന്ന തീചാമുണ്ഡി തെയ്യം. 31ന് പള്ളിവേട്ട ദിവസം വൈകിട്ട് 4ന് കാഴ്ചശ്രീബലി, സായാഹ്നപൂരം, ദീപാരാധന, ചുറ്റുവിളക്ക് വടക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്റെ തിരുമുൻപിൽ വേല, 7ന് കോട്ടയം ഫോക്മീഡിയായുടെ കളിയരങ്ങും പാട്ടും, 11ന് പള്ളിവേട്ട എഴുന്നള്ളിപ്പ് തുടർന്ന് പള്ളിവേട്ട എതിരേൽപ്പ്.
ജനുവരി 1ന് രാവിലെ അഷ്ടദ്രവ്യഗണപതിഹോമം, വൈകിട്ട് 4 ന് ആറാട്ടുബലി, 5 ന് ആറാട്ടെഴുന്നള്ളിപ്പ്, തെക്കുംഭാഗം മഹാദേവ വേലകളിസംഘത്തിന്റെ വേലകളി, 6.15ന് ആറാട്ട്, ദീപാരാധന, 8.30 ന് ആറാട്ട് എതിരേൽപ്പ്, ആകാശദീപകാഴ്ച, കൊടിയിറക്ക് തുടർന്ന് പഞ്ചവിംശതി കലശാഭിഷേകം എന്നിവയാണ് പ്രധാനപരിപാടികൾ.