കോട്ടയം: കോട്ടയം പോർട്ട് വികസനത്തിന് മുൻതൂക്കം നൽകുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. പോർട്ട് അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുവാനുള്ള ശ്രമങ്ങൾ സർക്കാർ നടത്തും. ഇതിന്റെ ഭാഗമായി ഉടൻ തന്നെ ഉന്നത തല യോഗം വിളിച്ചു ചേർക്കും. ഇതിനുള്ള നടപടികൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. തിരുവഞ്ചൂർ രാധാകൃഷ്‌ണന്റെ സാന്നിദ്ധ്യത്തിൽ പോർട്ടിന്റെ പ്രവർത്തനം വിലയിരുത്താൻ ചേർന്ന യോഗത്തിലാണ് മന്ത്രി ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. പോർട്ട് മാനേജിംഗ് ഡയറക്ടർ എബ്രഹാം വർഗീസ്, ഡയറക്ടർ ബൈജു , ജനറൽ മാനേജർ രൂപേഷ് ബാബു എന്നിവർ ചേർന്നാണ് മന്ത്രിയെ സ്വീകരിച്ചത്.