വാഴൂർ : വാഴൂർ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിലെ കന്നുകുഴി കർഷക ഗ്രന്ഥശാലയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.ബാലഗോപാലൻ നായർ നിർവഹിച്ചു. വാർഡംഗം റംഷാദ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.എസ്.പുഷ്‌ക്കലാദേവി, ബ്ലോക്ക് പഞ്ചായത്തംഗം കെ.എസ്.വിജയകുമാർ, ഗ്രാമപഞ്ചായത്തംഗം ഏലിക്കുട്ടി തോമസ്, വായനശാല പ്രസിഡന്റ് എ.വി.ജോസഫ് എന്നിവർ പ്രസംഗിച്ചു.