കോട്ടയം: ശിവഗിരി തീർത്ഥാടനത്തിൽ പങ്കെടുക്കുന്ന ഭക്‌തർക്കായി തയ്യാറാക്കുന്ന ഗുരുപൂജ പ്രസാദത്തിനായുള്ള ഉത്പന്നങ്ങൾ ഗുരുധർമ്മ പ്രചാരണ സഭ ജില്ല കമ്മിറ്റുയുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ നിന്നും ശേഖരിച്ച് നാളെ രാവിലെ 8.30 ന് തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട് ശിവഗിരി മഹാസമാധിയിൽ സമർപ്പിക്കും. ജില്ലാ പ്രസിഡന്റ് ബാബുരാജ് വട്ടോളി, ജില്ലാ സെക്രട്ടറി സുകുമാരൻ വാകത്താനം, ജില്ലാ പ്രോഗ്രാം കോ ഓർഡിനേറ്റർ ഷിബു മൂലേടം എന്നിവർ പ്രസംഗിക്കും.