പാലാ: 37-ാമത് പാലാ രൂപത പഞ്ചദിന ബൈബിൾ കൺവെൻഷൻ സമാപിച്ചു. ഇന്നലെ രാവിലെ നടന്ന വിശുദ്ധകുർബാനയിൽ പാല രൂപത സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ മുഖ്യ കാർമികത്വം വഹിച്ച് സന്ദേശം നൽകി. ആർച്ച്പ്രീസ്റ്റ് റവ. ഡോ. ജോസഫ് തടത്തിൽ, റവ. ഡോ. തോമസ് മേനാച്ചേരി, റവ. ഡോ. ജോസഫ് മുത്തനാട്ട്, ഫാ. സെബാസ്റ്റ്യൻ എട്ടുപറയിൽ തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു. തിരുവനന്തപുരം മൗണ്ട് കാർമൽ മിനിസ്ട്രീസ് ഡയറക്ടർ ഫാ. ഡാനിയേൽ പൂവണ്ണത്തിൽ പ്രഘോഷണം നടത്തി. പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കൺവെൻഷനിൽ പ്രസംഗിച്ചു.