വാഴൂർ ഈസ്റ്റ്: ചെന്നാക്കുന്ന് കൂട്ടുങ്കൽ (പരിപ്പിറ്റത്തോട്ട്) പരേതനായ തോമസിന്റെ (കുഞ്ഞുകുട്ടി) മകൾ മേരിക്കുട്ടി തോമസ് (70) നിര്യാതയായി. മാതാവ്: പരേതയായ ക്ലാരമ്മ. സഹോദരങ്ങൾ: കുട്ടിയമ്മ മാണി (മുൻ മന്ത്രി കെ. എം. മാണിയുടെ ഭാര്യ), കെ. ടി. ചെറിയാൻ, കെ. ടി. തോമസ്, റോസമ്മ ജോസഫ്, ജോസഫ് തോമസ്, കെ. ടി. മാത്യു, ക്ലാരമ്മ ജോസഫ്, ബാബു തോമസ്. സംസ്ക്കാരം ഇന്ന് 3 ന് ചെങ്കൽ തിരുഹൃദയ പള്ളിയിൽ.