ചങ്ങനാശേരി: അമിത വേഗതയിൽ വന്ന ഇന്നോവ കാർ ഇടിച്ച് ഹോമിയോ ഡോക്ടർ മരിച്ചു. ചങ്ങനാശേരി ആലപ്പുഴ റോഡിൽ മനയ്ക്കച്ചിറ ഭാഗത്ത് ഇന്നലെ ഉച്ചയ്ക്ക് 2.30നാണ് സംഭവം നടന്നത്. പെരുന്ന കാഞ്ഞിരത്തുംമൂട്ടിൽ ഹോമിയോ ഡോ.തോമസ് സെബാസ്റ്റ്യൻ (ജോസഫ് 71) ആണ് അപകടത്തിൽ മരിച്ചത്. പെരുന്നയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിനുശേഷം ഇന്ന് രാവിലെ ബന്ധുക്കൾക്ക് മൃതദേഹം വിട്ടുകൊടുക്കും.
സംസ്ക്കാരം 26ന് 3.30ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആനികുട്ടി സെബാസ്റ്റ്യൻ. മക്കൾ: സോബിൻ, സോണിയ, സുര്യ (അമേരിക്ക).