തിരുവാർപ്പ്: കാക്കാംചിറ ശ്രീനാരായണ ധർമ്മ പ്രചാരണ സംഘം ട്രസ്റ്റിന്റെ പ്രതിഷ്‌ഠാ വാർഷികം നാളെ മുതൽ 27 വരെ നടക്കും. നാളെ രാവിലെ എട്ടിന് മൃത്യുഞ്ജയഹോമം, 9ന് ഭഗവതിസേവ, 10ന് മഹാസുദർശനഹവനം. 26ന് രാവിലെ 5.30ന് നടതുറക്കൽ, ആറിന് അഭിഷേകം, 6.15ന് ഗണപതിഹവനം, ഏഴിന് പഞ്ചവിംശതി കലശപൂജ, 12.30ന് പ്രസാദമൂട്ട്. വൈകിട്ട് ഏഴരമുതൽ ശ്രീനാരായണ ധർമ്മം കുടുംബജീവിതത്തിൽ എന്ന വിഷയത്തിൽ ഗുരുനാരായണ സേവാനികേതനിലെ സതീഷ് നെടുമ്പുറത്ത് പ്രഭാഷണം നടത്തും. 27ന് രാവിലെ ആറിന് നടതുറക്കൽ, 6.15ന് അഭിഷേകം, 6.40ന് പ്രഭാതപൂജ. 8.30ന് പുരാണപാരായണം. വൈകിട്ട് ആറിന് പ്രാർത്ഥന, ഏഴിന് ദീപാരാധന. 7.30ന് നാടൻപാട്ടും ദൃശ്യാവിഷ്‌കരണവും. നാട്ടുതുടി തിരുവാർപ്പ്.