കോട്ടയം: ക്രിസ്മസ് ഭക്ഷണമൊരുക്കാൻ നാടെങ്ങും വിപുലമായ ഒരുക്കങ്ങൾ. കേക്കുകളും മീനും ഇറച്ചിയുമെല്ലാം വാങ്ങിക്കൂട്ടുന്ന തിരക്കാണ‌് എല്ലായിടത്തും. ജില്ലയിലെ മത്സ്യ, മാംസ വ്യാപാര കേന്ദ്രങ്ങളിൽ തിരക്കേറെയാണ്. ബേക്കറികളിലും നല്ല കച്ചവടം.

മീൻ വിലയിൽ നെയ്മീനാണ് താരം. ആവോലി, വറ്റ,മോത,ചൂര തുടങ്ങിയവും പിന്നാലെയുണ്ട്. ഇറച്ചി വിഭവങ്ങളിൽ കോഴിയും ബീഫും മട്ടണുമാണ് തിളങ്ങിനിൽക്കുന്നത്. വില കുടുതലാണെങ്കിലും ഇറച്ചിവിഭവങ്ങൾക്ക് ഉള്ളി ഇല്ലാത പറ്റില്ല. 115ലെത്തിയ സവാളയും 174ലെത്തിയ ഉള്ളിയും വാങ്ങാതിരിക്കുന്നില്ല.

 നക്ഷത്രമെണ്ണിച്ച് വിലക്കയറ്റം

ഇതുവരെയില്ലാത്ത വിലക്കയറ്റമാണ് പെട്ടെന്ന് ഇറച്ചിവിപണിയിലുണ്ടായത്. മീൻ ഇനങ്ങൾക്ക് 10ദിവസത്തിനുള്ളിൽ കിലോയ്ക്ക് നൂറുരൂപവരെ കൂടിയിട്ടുണ്ട്.
കരിമീനിന്റെ വില 600 രൂപയിലെത്തി, ഏറ്റവും ചെറിയ ഇനം കരിമീനിനു പോലും 500 രൂപ നൽകണം. നാടൻ കരിമീനിന് ക്ഷാമമാണെന്നാണ് വ്യാപാരികളുടെ വിശദീകരണം.

കോട്ടയം മാർക്കറ്റിലെ വില

മോത-500

കേര-250

വിള- 450

കാളാഞ്ചി- 700

മത്തി -150

അയല - 180

കിളി - 150

കോഴി- 110

ബീഫ്- 340

മട്ടൺ- 550

പന്നി- 230