വൈക്കം: എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ ഏഴാമത് തീർത്ഥാടന പദയാത്രയുടെ ഭാഗമായി നാളെ രാവിലെ ഏഴിന് ആശ്രമം സ്കൂളിൽ ചേരുന്ന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ - സിവിൽ സപ്ലൈസ് മന്ത്രി പി. തിലോത്തമൻ അദ്ധ്യക്ഷത വഹിക്കും. പദയാത്ര ക്യാപ്ടൻ യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി. അനിൽകുമാറിന് എസ്.എൻ.ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ധർമ്മപതാക കൈമാറി പദയാത്ര ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എം.പി. സെൻ സ്വാഗതം പറയും. യോഗം അസി. സെക്രട്ടറി പി.പി. സന്തോഷ്, പി. രാജേഷ് മോഹൻ തുടങ്ങിയവർ സംസാരിക്കും. 30ന് പദയാത്ര ശിവഗിരിയിൽ എത്തിച്ചേരും. പദയാത്രയിൽ 150 പേർ പങ്ക് എടുക്കും.