അടിമാലി: ഇരുമ്പു ക്ഷീരോൽപാദക സഹകരണ സംഘം പുതിയതായി പണി കഴിപ്പിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം 26 ന്‌വൈകിട്ട് നാലുമണിക്ക് അഡ്വ ഡീൻ കുര്യാക്കോസ് എം പി ഉദ്ഘടനം ചെയ്യും. സംഘത്തിലെ അംഗമായ പട്ടളായിൽ പി എ ജാഫർ സൗജന്യമായി നൽകിയ സ്ഥലത്ത് ജില്ലാ പഞ്ചായത്തിന്റെ പതിനഞ്ച് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പണി പൂർത്തികരിച്ചത്. യോഗത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ഇൻഫന്റ തോമസ്, മിൽമ ചെയർമാൻ ജോൺ തെരുവത്ത്, ക്ഷീര വികസന വകുപ്പ് ഡപ്യുട്ടി ഡയറക്ടർ ജിജാ കൃഷ്ണൻ, ത്രിതല പഞ്ചായത്ത് അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുമെന്ന് സംഘം പ്രസിഡന്റ് കെ പി ബേബി സെക്രട്ടറി കെ വി ജോണി സി പി ഹസ്സൻ തുടങ്ങിയവർ അറിയിച്ചു.