ചങ്ങനാശേരി: ചാരിറ്റി വേൾഡ്, എസ്.ബി കോളജ്, മീഡിയ വില്ലേജ് എന്നിവ ഇടിമണ്ണിക്കൽ ജൂവലറിയുടെ സഹകരണത്തോടെ നടത്തുന്ന ചങ്ങനാശേരി മെഗാ ഫെസ്റ്റിലെ കൗതുകക്കാഴ്ചകൾ കാണികൾക്കും ആവേശം പകരുന്നു. മെഴുകു മ്യൂസിയം, ചലച്ചിത്ര നടന്മാരുടെ മെഴുകു രൂപങ്ങൾ, പൊലീസ് സേനയുടെ പഴയതും പുതിയതുമായ തോക്കുൾപ്പെടെയുള്ള ആയുധങ്ങൾ, പഴയ കാലഘട്ടത്തിലെ ഗ്രഹോപകരണങ്ങൾ, പുരാവസ്തുക്കൾ തുടങ്ങിയവയാണ് അത്തരം കൗതുകക്കാഴ്ചകളിൽ ചിലത്. ഫ്ലവർ ഷോ, പെറ്റ് ഷോ തുടങ്ങിയവയും ഫെസ്റ്റിന് മാറ്റ് കൂട്ടുന്നു. ഫെസ്റ്റിൽ ഇന്ന് വൈകിട്ട് 4.30 ന് ടാലന്റ് ഫെസ്റ്റ്, 7 മണിക്ക് കൊച്ചിൻ വോയ്‌സിന്റെ ഗാനമേള. നാളെ വൈകിട്ട് 4.30ന് മാപ്പിളപ്പാട്ട്, 7 മണിക്ക് രാജേഷ് ചേർത്തലയുടെ ഫ്ലൂട്ട് ഫ്യൂഷൻ എന്നിവ ഉണ്ടായിരിക്കും.