പൂവക്കുളം : ആനന്ദഷൺമുഖ ക്ഷേത്രത്തിലെ മണ്ഡല സമാപന മഹോത്സവം 27 ന് വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് ഭാരവാഹികളായ ടി.കെ.ശിവൻ, പി.ഡി.രാജു പുളിമൂട്ടിൽ, രവീന്ദ്രൻ കുഴിമുള്ളിൽ, ടി.എസ്.പ്രകാശ് എന്നിവർ അറിയിച്ചു. 27 ന് രാവിലെ 6 ന് ചെല്ലപ്പൻ ശാന്തി, രാജേഷ് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതിഹോമം. 8.30 ന് വിശേഷാൽ ഗുരുപൂജ. വൈകിട്ട് 4 ന് മാറാണക്കുഴിയിൽ രാജേഷ് രാഘവന്റെ വസതിയിൽ നിന്ന് താലപ്പൊലി ഘോഷയാത്ര, 6.45 ന് വിശേഷാൽ ദീപാരാധന, ദീപക്കാഴ്ച, സമൂഹപ്രാർത്ഥന. രാത്രി 7 ന് മഹാപ്രസാദമൂട്ട്, 7.45 ന് അത്താഴപൂജ, മംഗള പൂജ.