പരീക്ഷാഫലം
നാലാം സെമസ്റ്റർ എം.ബി.എ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 7 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ എം.സി.എ (ലാറ്ററൽ എൻട്രി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 7 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ എം.സി.എ (റഗുലർ 2016 അഡ്മിഷൻ റഗുലർഅഫിലിയേറ്റഡ് കോളേജുകൾ), 2011-2015 അഡ്മിഷൻ സപ്ലിമെന്ററി (അഫിലിയേറ്റഡ് കോളേജുകൾ, സീ പാസ്), ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ റഗുലർ(വേക്കന്റ് സീറ്റ് അഡ്മിഷൻ), 2013-2016 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 7 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ എം.സി.എ (ജൂൺ 2019 സീപാസ് 2016 അഡ്മിഷൻ റഗുലർ/ലാറ്ററൽ എൻട്രി 2017 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ജനുവരി 7 വരെ അപേക്ഷിക്കാം.
പ്രാക്ടിക്കൽ
ബി.എ മദ്ദളം ഒന്നാം സെമസ്റ്റർ സി.ബി.സി.എസ് (2019 അഡ്മിഷൻ റഗുലർ, 2017, 2018 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകളുടെ പ്രാക്ടിക്കൽ പരീക്ഷ 31, ജനുവരി 1 തീയതികളിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടക്കും.
പട്ടികവർഗ സീറ്റൊഴിവ്
സ്‌കൂൾ ഒഫ് ബിഹേവിയറൽ സയൻസസിൽ 2019-21 വിദ്യാഭ്യാസ വർഷത്തെ എം.എ സോഷ്യൽ വർക്ക് ഇൻ ഡിസെബിലിറ്റി സ്റ്റഡീസ് കോഴ്‌സിൽ പട്ടികവർഗ സംവരണ വിഭാഗത്തിൽ ഒരു സീറ്റൊഴിവുണ്ട്. അസൽ സർട്ടിഫിക്കറ്റുമായി 27 ന് രാവിലെ 10 ന് വകുപ്പ് മേധാവിയുടെ ഓഫീസിൽ എത്തണം. ഫോൺ: 04812731034.