ചങ്ങനാശേരി: എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ പരിധിയിൽ നിന്നും ശിവഗിരിയിലേക്ക് 8 പദയാത്രകൾ ഇന്ന് ആരംഭിക്കും. വിവിധ പദയാത്ര ഉദ്ഘാടന സമ്മേളനങ്ങളിൽ കുറിച്ചി അദ്വൈത വിദ്യാശ്രമം മഠാധിപതി സ്വാമി ധർമ്മ ചൈതന്യ , യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട്, യൂണിയൻ വൈസ് പ്രസിഡന്റ് പി.എം. ചന്ദ്രൻ, യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ എന്നിവർ പങ്കെടുക്കും. 63-ാം നമ്പർ എറികാട് ശാഖയിൽ നിന്നുള്ള പദയാത്ര ഇന്ന് രാവിലെ 9ന് എറികാട് ശാഖാ മന്ദിരത്തിൽ നിന്നും ആരംഭിക്കും. പദയാത്രാ പതാക കൈമാറ്റം ഗിരീഷ് കോനാട്ട് നിർവഹിക്കും. 1294-ാം നമ്പർ വാകത്താനം ശാഖയിൽ നിന്നുള്ള പദയാത്ര ഇന്ന് രാവിലെ 11ന് ആരംഭിക്കും. പദയാത്രാ സമ്മേളന ഉദ്ഘാടനം ഗിരീഷ് കോനാട്ട് നിർവഹിക്കും. സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിക്കും. സ്വാമി ധർമ്മചൈതന്യ അനുഗ്രഹ പ്രഭാഷണ നൽകും. പി.എം. ചന്ദ്രൻ തീർത്ഥാടന സന്ദേശം നൽകും. 27-ാം നമ്പർ പാത്താമുട്ടം ശാഖയിൽ നിന്നുള്ള പദയാത്ര നാളെ രാവിലെ 10ന് ശാഖാ മന്ദിരത്തിൽ നിന്നും ആരംഭിക്കും. പദയാത്രാ ഉദ്ഘാടനം ഗിരീഷ് കോനാട്ട് നിർവഹിക്കും. സുരേഷ് പരമേശ്വരൻ പദയാത്രാ സന്ദേശം നൽകും. 4892-ാം നമ്പ‌ർ കുഴിമറ്റം ശാഖയിൽ നിന്നുള്ള അദ്വൈത വിദ്യാശ്രമം പദയാത്ര 27ന് രാവിലെ 5ന് ശാഖാ മന്ദിരത്തിൽ നിന്നും ആരംഭിക്കും. പദയാത്രാ പതാക കൈമാറ്റം സ്വാമി ധർമ്മ ചൈതന്യ നിർവഹിക്കും. സുരേഷ് പരമേശ്വരൻ പദയാത്ര ഉദ്ഘാടനം ചെയ്യും. 1688-ാം നമ്പർ ഇത്തിത്താനം ശാഖയിൽ നിന്നുള്ള പദയാത്ര 27ന് രാവിലെ 5ന് ആരംഭിക്കും. പദയാത്രാ പതാക കൈമാറ്റം സുരേഷ് പരമേശ്വരൻ നിർവഹിക്കും. 1 എ ആനന്ദാശ്രമം ശാഖയിൽ നിന്നുള്ള പദയാത്ര 27ന് രാവിലെ 8ന് ആനന്ദാശ്രമത്തിൽ നിന്നും ആരംഭിക്കും. പദയാത്രാ ഉദ്ഘാടനം ഗിരീഷ് കോനാട്ട് നിർവഹിക്കും. സുരേഷ് പരമേശ്വരൻ തീർത്ഥാടന സന്ദേശം നൽകും. 59, 1348, 1349 ശാഖകളിൽ നിന്നും സംയുക്തമായി ആരംഭിക്കുന്ന ശ്രീ ഗുരുഗുഹാനന്ദപുരം പദയാത്ര 28ന് രാവിലെ 5ന് ഗുരുഗുഹാനന്ദപുരം ക്ഷേത്രത്തിൽ നിന്നും ആരംഭിക്കും. പദയാത്രാ പതാക കൈമാറ്റം ഗിരീഷ് കോനാട്ട് നിർവഹിക്കും. പി.എം ചന്ദ്രൻ, സുരേഷ് പരമേശ്വരൻ, യൂണിയൻ കൗൺസിലർമാർ എന്നിവർ പങ്കെടുക്കും. ശിവഗിരി തീർത്ഥാടനത്തിനോടനുബന്ധിച്ച് കുറിച്ചി അദ്വൈത വിദ്യാശ്രമത്തിൽ നിന്നും സംഘടിപ്പിക്കുന്ന ഇരുചക്ര വാഹന റാലി 30 ന് രാവിലെ 9ന് ആരംഭിക്കും. കോട്ടയം യൂണിയൻ പ്രസിഡന്റ് എം. മധു റാലി ഉദ്ഘാടനം ചെയ്യും. സ്വാമി ധർമ്മ ചൈതന്യ, ഗിരീഷ് കോനാട്ട്, സുരേഷ് പരമേശ്വരൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും. റാലി കമ്മിറ്റി ചെയർമാൻ രാജശ്രീ പ്രണവം അദ്ധ്യക്ഷത വഹിക്കും.