പാലാ : പാലാ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 'വെൽക്കം 2020'എന്ന പേരിൽ പുതുവത്സര ആഘോഷം നടത്തുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. മുരിക്കുംപുഴ പുളിക്കക്കണ്ടത്തിൽ ഹോംസ്റ്റേ മൈതാനത്ത് വൈകിട്ട് 7.30 മുതലാണ് ആഘോഷം. ഗാനമേള, ഡി.ജെ മ്യൂസിക്, ഡാൻസ്, മിമിക്‌സ്, ഡിന്നർ എന്നിവ മ്യൂസിക് നൈറ്റിലുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് പരിപാടിയെന്ന് ട്രസ്റ്റ് പ്രസിഡന്റ് ബിനു പുളിക്കക്കണ്ടം പറഞ്ഞു. ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം മാണി സി.കാപ്പൻ എം. എൽ.എയ്ക്ക് ടിക്കറ്റ് നൽകി സുരേഷ് ഗോപി എം.പി നിർവഹിച്ചു. ലോഗോ പ്രകാശനം നഗരസഭാദ്ധ്യക്ഷ മേരി ഡൊമിനിക് നടത്തി.