അടിമാലി: ആദിവാസി കുടികളിലേയ്ക്ക് തെങ്ങിൻ തൈകളുമായി എത്തിയ വിദ്യാർത്ഥികൾ തെങ്ങ് നട്ടശേഷമാണ് തിരികെപ്പോയത്.അടിമാലി എസ്.എൻ.ഡി.പി വൊക്കേഷണൽ ഹയർ സെക്കന്ററി എൻ.എസ്.എസ് സപ്തദിന ക്യാമ്പിനോടനുബന്ധിച്ച് 'കല്പ ഗ്രാമം 'പദ്ധതിയുടെ ഭാഗമായി അടിമാലി അറാം വാർഡിലെ ചാറ്റുപാറ കുടിയിലെ എല്ലാ വീടുകളിലും ഓരോ തെങ്ങിൻ തൈ വീതം വിതരണം ചെയ്തു.എൻ.എസ്.എസ് വോളണ്ടിയർമാർ തൈകൾ ഓരോ വീടുകളിലും എത്തി തെങ്ങിൻ തൈകൾ നട്ടു കൊടുക്കുകയും ചെയ്തു. കല്പ ഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ബി. വർഗ്ഗീസ് നിർവ്വഹിച്ചു.അടിമാലി ഹൈറേഞ്ച് റിക്രിയേഷൻ ക്ലബ്ബ് പ്രസിഡന്റ് മുരളി ശ്രീകൃഷ്ണ തെങ്ങിൻ തൈകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ചു.
വാർഡ് മെമ്പർ അച്ചാമ്മ ചാക്കോ, സ്‌കൂൾ പ്രിൻസിപ്പാൾ പി.എൻ അജിത ,ഹൈറേഞ്ച് റിക്രിയേഷൻ ക്ലബ്ബ് സെക്രട്ടറി സുനിൽ പാൽക്കോ, പി.ടി.എ പ്രസിഡന്റ് പി.വി.സജൻ, കെ.എസ് അശ്വതി, നിഥിൽ നാഥ്, പ്രോഗ്രാം ഓഫിസർ കെ. രാജേഷ് എന്നിവർ പ്രസംഗിച്ചു.