പൊൻകുന്നം : ചിറക്കടവ് വെള്ളാളസമാജം സ്‌കൂളിലെ പ.ടി.എ വിവിധ ഏരിയകൾ തിരിച്ച് രക്ഷകർത്താക്കളുടെ ഭവനങ്ങളിൽ കൂടുന്ന പദ്ധതിക്ക് തുടക്കമായി. സമീപപ്രദേശങ്ങിലുള്ള മുപ്പതും നാൽപ്പതും കുട്ടിളെയും രക്ഷകർത്താക്കളേയുമാണ് ഓരോ യോഗങ്ങളിലും പങ്കെടുപ്പിക്കുന്നത്. കുട്ടികളുടെ പഠനനിലവാരമാണ് മുഖ്യചർച്ചാവിഷയം. കൂടാതെ സ്‌കൂളിലെ വിവിധപരിപാടികളുടെ സംക്ഷിപ്തരൂപമടങ്ങുന്ന വീഡിയോ പ്രദർശനം, കൗൺസിലിംഗ്, ചർച്ച എന്നിവയുമുണ്ട്. കോയിപ്പള്ളിയിൽ നടന്ന ഏരിയാ പി.ടി.എ സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ.ആർ.സാഗർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മനേജർ സുമേഷ്ശങ്കർ പുഴയനാൽ അദ്ധ്യക്ഷത വഹിച്ചു. ക്രിസ്മസ് ആഘോഷം പി.ടി.എ പ്രസിഡന്റ് വി.ആർ. രവികുമാർ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.പി.രവീന്ദ്രൻപിള്ള, വി.എസ്.വിനോദ്കുമാർ, പ്രധാനാദ്ധ്യാപിക എം.ജി. സീന, സി.എസ്. പ്രേംകുമാർ, ബി.ശ്രീരാജ്, വി.എൻ. ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഗ്രാമദീപം, ചിത്രാഞ്ജലി മേഖലകളിലും സമ്മേളനങ്ങൾ നടത്തി. സി.ആർ.സുജാത, പി.എൻ.സിജു, എസ്.ഗായത്രി, എസ്.ബിന്ദുമോൾ എന്നിവർ നേതൃത്വം നൽകി.