പൊൻകുന്നം : ഇളങ്ങുളം സെന്റ് മേരീസ് ദൈവാലയത്തിൽ പരിശുദ്ധ വ്യാകുലമാതാവിന്റെ ദർശനതിരുനാൾ നാളെ മുതൽ 29 വരെ നടക്കും. നാളെ വൈകിട്ട് 4.30ന് തിരുനാളിന് വികാരി ഫാ.അഗസ്റ്റിൻ കാര്യപ്പുറം കൊടിയേറ്റും. 5ന് പരി.കുർബാന, സന്ദേശംഫാ.ജോബി മംഗലത്തുകരോട്ട്. രാത്രി 7ന് അമല കമ്മ്യൂണിക്കേഷന്റെ നാടകം ദൂരം. 27 ന് രാവിലെ 6.30 ന് പരി.കുർബാന, നൊവേന. അസി.വികാരി ഫാ.സിറിയക് കോതാകുളം കാർമികത്വം വഹിക്കും. വൈകീട്ട് 4.30ന് ജപമാല. 5ന് മരിച്ചവരുടെ സ്മരണയിൽ കുർബാന. 28 ന് രാവിലെ 6.30 ന് കുർബാന, നൊവേന. 9.30 ന് രോഗികളോടും വയോജനങ്ങളോടുമൊത്ത് കുമ്പസാരം. 10 ന് കുർബാന, ഫാ.മാത്യു ചീരാംകുഴിയിൽ നേതൃത്വം വഹിക്കും. വൈകീട്ട് 4ന് കുർബാന ഫാ.ജോസഫ് ചീരംവേലിൽ. രാത്രി 7ന് പുഴുക്കുനേർച്ച. തുടർന്ന് കൊട്ടാരം സംഗീത് മാരാരുടെ പ്രാമാണിത്വത്തിൽ 70ൽപ്പരം കലാകാരന്മാർ അണിനിരക്കുന്ന പഞ്ചാരിമേളം. 29 ന് ദർശനതിരുനാൾ. രാവിലെ 7ന് കുർബാനഫാ.തോമസ് നരിപ്പാറ. 9.45ന് ശതോത്തര ജൂബിലി വർഷ ഉദ്ഘാടനവും കുർബാനയും കാഞ്ഞിരപ്പള്ളി രൂപതാ സഹായമെത്രാൻ മാർ ജോസ് പുളിക്കൽ നിർവഹിക്കും. 11.30 മുതൽ വിവിധവാദ്യമേളങ്ങൾ. വൈകിട്ട് 4.30ന് ആഘോഷമായ പരി.കുർബാന, ഫാ.മാത്യു പുത്തൻപറമ്പിൽ നേതൃത്വംനൽകും. 5.45ന് വടക്കേപന്തലിലേയ്ക്കും 6.45ന് കൂരാലി കുരിശുപള്ളിയിലേക്കും പ്രദക്ഷിണം. രാത്രി 9.30ന് പിന്നണിഗായകൻ മധു ബാലകൃഷണൻ, അഫ്‌സൽ, മൃദുലവാര്യർ എന്നിവർ നയിക്കുന്ന ഗാനമേള.