പൊൻകുന്നം : പാട്ടുപാറയിൽ ട്രാൻസ്‌ഫോമറിലെ ഫ്യൂസുകൾ നശിപ്പിച്ച് വൈദ്യുതി വിതരണം തടസപ്പെടുത്തി. അട്ടിക്കൽമാന്തറ റോഡിലെ ട്രാൻസ്‌ഫോമറിലെ എട്ട് ഫ്യൂസാണ് കഴിഞ്ഞ ദിവസം രാത്രി നശിപ്പിച്ചത്. ഊരിയെടുത്ത് എറിഞ്ഞുതകർത്ത ഫ്യൂസുകൾ ചുവട്ടിൽ കിടപ്പുണ്ട്. രാത്രി 11 ന് മുടങ്ങിയ വൈദ്യുതി ഇന്നലെ രാവിലെ 9 നാണ് പുന:സ്ഥാപിച്ചത്. കെ.എസ്.ഇ.ബി അധികൃതർ ഇത് സംബന്ധിച്ച് പൊലീസിൽ പരാതി നൽകിയില്ല.