കൂരാലി : എലിക്കുളം പഞ്ചായത്തിലെ കർഷകകൂട്ടായ്മ എല്ലാ ചൊവ്വാഴ്ചയും നടത്തുന്ന കൂരാലി നാട്ടുചന്ത ഇത്തവണ ക്രിസ്മസ് സ്‌പെഷ്യൽ ചന്തയായി. പതിവ് കാർഷിക ഉത്പന്നങ്ങൾക്ക് പുറമേ കോഴി, മുയൽ, മുട്ടനാട്, ജേഴ്‌സി, എച്ച്.എഫ് ഇനത്തിൽപ്പെട്ട പശുക്കിടാക്കളുടെയും ലേലം നടത്തി. വയനാട് ബ്രഹ്മഗിരി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാനും സുൽത്താൻ ബത്തേരി മുൻ എം.എൽ.എയുമായ പി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തിന്റെ ഭാര്യ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എ.ആർ.സിന്ധു മുഖ്യാതിഥിയായി. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം റോസ്മി ജോബി ,ഗ്രാമപഞ്ചായത്ത് അംഗം സുജാതാ ദേവി, എസ്.ഷാജി, കെ.ആർ.മന്മഥൻ, പ്രൊഫ.എം.കെ.രാധാകൃഷ്ണൻ, തോമസ്‌കുട്ടി പുതിയാപറമ്പിൽ, എസ്.രാജു, എൻ.ആർ.ബാബു, സി.മനോജ്, എ.പി.വിശ്വം, പി.ആർ.മധുകുമാർ തുടങ്ങിയവർ പങ്കെടുത്തു. കർഷകരും അതിഥികളും ചേർന്ന് കേക്ക് മുറിച്ച് ക്രിസ്മസ് ആഘോഷവും നടത്തി.