പനച്ചിക്കാട്: തെരുവ് വിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കാത്ത പഞ്ചായത്ത് ഭരണസമിതിയ്ക്കെതിരെ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ആഫീസിന് മുമ്പിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പദ്ധതി കാലാവധി അവസാനിക്കാൻ 3 മാസംമാത്രം ശേഷിക്കെ തെരുവ് വിളക്കുവാൻ സ്ഥാപിക്കാൻ നീക്കിവച്ച തുകയിൽ ഒരുരൂപ പോലും ചെലവഴിക്കാൻ ഭരണസമിതിക്ക് സാധിച്ചിട്ടില്ലെന്നാണ് ആരോപണം. ഇന്നലെ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയിലും അംഗങ്ങൾ പ്രതിഷേധിച്ചു. കോൺഗ്രസ് പാർലമെന്ററി പാർട്ടി നേതാവ് റോയി മാത്യു പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ എബിസൺ കെ. ഏബ്രഹാം , ആനി മാമ്മൻ, റ്റി.റ്റി ബിജു , ഉദയകുമാർ തങ്കമ്മ മർക്കോസ്, പ്രിയ മധുസുദനൻ, സുപ്രിയാ സന്തോഷ്, ജോമോൾ മനോജ് തുടങ്ങിയവർ നേതൃത്വം നൽകി.