പാറത്തോട് : 'ഇനി ഞാനെഴുകട്ടെ ' പുഴ പുനരുജ്ജീവന പരിപാടിക്ക് പാറത്തോട്ടിൽ തുടക്കമായി. പാറത്തോട് ഗ്രാമപഞ്ചായത്തും ഹരിതകേരളം മിഷനും, എസ്.ഡി.കോളേജ് എൻ.എസ്.എസ് യൂണിറ്റും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. പൊയ്കത്തോട്ടിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനു സജീവ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഡയസ് കേക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം ജോസഫ് പടിഞ്ഞാറ്റ, ഹരിതകേരളം മിഷൻ റിസോഴ്‌സ് പേഴ്‌സൺ വിപിൻ രാജു. ഹരിത സഹായസ്ഥാപനം കോ-ഓർഡിനേറ്റർ സനില, എൻ.എസ്. എസ് പ്രോഗ്രാം ഓഫീസർ ഡോ.ജോജി തോമസ്, ലീഡർമാരായ അർഷദ്, ആൻമരിയ സെബാസ്റ്റ്യൻ, ദേശീയതൊഴിലുറപ്പ് വിഭാഗം പാറത്തോട് എ.ഇ.വിനു മോഹനൻ, ഓവർസിയർ ഹുസൈൻ എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.