കോട്ടയം: ആത്മയുടെ നേതൃത്വത്തിൽ ഒരുവർഷമായി നടന്നുവന്ന എൻ എൻ പിള്ള ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് നാളെ മുതൽ 28 വരെ തിരുവാതുക്കൽ എപിജെ അബ്ദുൾകലാം മുനിസിപ്പൽ ഓഡിറ്റോറിയത്തിൽ 'നാട്യം -2019' നാടകോത്സവം സംഘടിപ്പിക്കും.
നാളെ തിരുവനന്തപുരം സൗപർണികയുടെ 'ഇതിഹാസം', 27 ന് ആലപ്പുഴ സാരഥിയുടെ 'കപടലോകത്തെ ശരികളും' 28 ന് എൻ എൻ പിള്ള രചിച്ച 'കുടുംബയോഗം', നവയുഗ് ചിൽഡ്രൻസ് തീയേറ്റർ അവതരിപ്പിക്കുന്ന 'അന്താരാഷ്ട്ര സസ്യസമ്മേളനം' എന്നീ നാടകങ്ങൾ അരങ്ങേറും. മൂന്ന് ദിവസവും നാടക ഗാനസന്ധ്യയും ഉണ്ടാകും. നാട്യം 2019' നോടനുബന്ധിച്ച് നടത്തിയ അഖിലകേരള നാടകരചനാ മത്സരത്തിൽ പുതുവൈപ്പ് മുരളി ജോസ്, കല്ലറയ്ക്കൽ കെ.വി ബാബുരാജ് എന്നിവർ വിജയികളായി. നാടക മേഖലയിൽനിന്നുള്ള ശ്രുതിബാല, മോനി കാരാപ്പുഴ, ബാലകൃഷ്ണൻ, അൻസിൽ റഹ്മാൻ, വിനോദ് ഇല്ലംപള്ളി, സീനാ സാബു, ഷാജി കാരാപ്പുഴ, കോട്ടയം സുരേഷ്, ഹരിനാരായണൻ, ആറൻമുള ജി ശ്രീകുമാർ, എസ് രാജൻ, ഷാജി ഇല്ലിക്കൽ, രമ്യ ജോഷി, വി.കെ. ഷാജി , വി.എൻ. തുളസീധരൻ, കോട്ടയം ദിലീപ്, എം.കെ. രതീഷ്, സന്ദീപ്, റാണി വിനോദ്, സാഹില, ടി. എസ് അജിത്ത്, സഞ്ജയ് ശിവ, എ.വി. ബിനു എന്നിവർക്ക് ആദരം നൽകും.
നാളെ വൈകിട്ട് 5 ന് നടക്കുന്ന ഉദ്ഘാടന സമ്മേളനം തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ യും 27ലെ സാംസ്‌കാരിക സമ്മേളനം മുനിസിപ്പൽ ചെയർപേഴ്‌സൺ ഡോ. പി ആർ സോനയും 28ലെ സമാപന സമ്മേളനം മന്ത്രി എ.കെ. ബാലനും ഉദ്ഘാടനം ചെയ്യും.