വല്യാട്: കുമാരനാശാൻ രചിച്ച ദീപാർപ്പണം എന്ന കൃതിയുടെ ശതാബ്ദി ആഘോഷം എസ്.എൻ.ഡി.പിയോഗം വല്യാട് ശാഖ ഹാളിൽ നാളെ നടക്കും. കുമാരനാശാൻ സൗഹൃദ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി. വൈകിട്ട് 7.30ന് നടക്കുന്ന ചടങ്ങ് എസ്.എൻ.ഡി.പിയോഗം കോട്ടയം യൂണിയൻ പ്രസിഡന്റ് എം മധു ഉദ്ഘാടനം ചെയ്യും. സി.പി. വിദ്യാനന്ദൻ അദ്ധ്യക്ഷത വഹിക്കും. യൂണിയൻ കൗൺസിലർ സജീഷ് മണലേൽ വിഷയാവതരണം നടത്തും.