വൈക്കം: തോട്ടകം സി.കെ.എം.യു.പി. സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് മെമ്പർ പി. സുഗതന്റെ വികസന ഫണ്ടുപയോഗിച്ച് നിർമ്മിച്ച ആധുനിക നിലവാരത്തിലുള്ള ഗേൾസ് ഫ്രണ്ട്‌ലി ടോയ്‌ലറ്റ് ജില്ലാ പഞ്ചായത്ത് മെമ്പർ പി. സുഗതൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂൾ മാനേജർ എൻ. ഗോപാലകൃഷ്ണൻ, എം. ഡി. ബാബുരാജ്, അഞ്ജു മോഹൻ, മായ ഷാജി, ജി. റെജിമോൻ, പി. എസ്. മുരളീധരൻ, സി. എസ്. റിയാസ്, യു. കെ. സജീവ് എന്നിവർ പ്രസംഗിച്ചു.