b-gopalakrishnan

കോട്ടയം: ദേശീയ ജനസംഖ്യാ രജിസ്റ്റർ കേരളത്തിൽ നടപ്പാക്കിയില്ലെങ്കിൽ കേന്ദ്രത്തിൽ നിന്നുള്ള റേഷൻ വിഹിതം ലഭിക്കില്ലെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണന്റെ ഭീഷണി. കേന്ദ്രത്തെ അനുസരിക്കുന്നില്ലെങ്കിൽ ഭരണഘടനാ ആർട്ടിക്കിളിൽ വേറെ വകുപ്പുമുണ്ടെന്ന് പിണറായി ഓർക്കണം. രാഹുൽഗാന്ധി, സീതാറാം യെച്ചൂരി, പിണറായി വിജയൻ, രമേശ് ചെന്നിത്തല എന്നിവരെ ഡിറ്റൻഷൻ സെന്ററുകളിലാക്കണം. മുസ്ലിം ലീഗ് മതവർഗീയ വാദികളെ കയറൂരി വിടുകയാണ്. കേരളത്തിൽ നിന്നുള്ളവരാണ് ഗൾഫിലുള്ള ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നത്. ഇവർ പാകിസ്ഥാനിലേക്ക് പോകേണ്ടി വരും. എൻ.പി.ആർ സെൻസെസ് എടുക്കുമ്പോൾ കള്ളം പറയാൻ ആഹ്വാനം ചെയ്ത അരുന്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്നാണ് വിളിക്കേണ്ടത്. സംവിധായകൻ കമൽ വർഗീയ വാദിയാണ്. കേന്ദ്ര സർക്കാർ ഫണ്ട് കൊണ്ട് പ്രവർത്തിക്കുന്ന ചലച്ചിത്ര അക്കാഡമി ചെയർമാൻ സ്ഥാനം അന്തസുണ്ടെങ്കിൽ കമൽ രാജിവയ്ക്കണം. പൗരത്വബില്ലിനെതിരായ സിനിമാക്കാരുടെ സമരത്തിൽ മാന്യന്മാരും വിവരമുള്ളവരും പങ്കെടുത്തില്ലെന്നും ഗോപാലകൃഷ്ണൻ പരിഹസിച്ചു.