കറുകച്ചാൽ : കങ്ങഴ പത്തനാട് പടിഞ്ഞാറേമന ഭദ്രവിളക്ക് കർമ്മസ്ഥാനത്ത് മണ്ഡല മഹോത്സവവും മുട്ടിറക്കൽ പൂജയും ഇന്ന് നടക്കും. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡന്റ് ജി.രാമൻ നായർ അഗ്‌നി പ്രോജ്വലനം നടത്തും. തുടർന്ന് മുട്ടിറക്കൽ പ്രശ്‌ന പരിഹാരക്രിയകൾ ആരംഭിക്കും. ഉച്ചയ്ക്ക് പ്രസാദമൂട്ട്, വൈകിട്ട് 6 ന് മഹാദീപാരാധന. ചടങ്ങുകൾക് മഠാധിപതി മധുദേവാനന്ദ തിരുമേനി നേതൃത്വം നൽകും.