ചങ്ങനാശേരി : അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കുരിശുംമൂട് പാത്തിക്കമുക്ക് കരിമ്പിൻന്താനം വീട്ടിൽ ചാക്കോ ജോസഫ് (49) മരിച്ചു. കഴിഞ്ഞ മാസം 4 ന് മതുമൂല വാഴപ്പള്ളി അമ്പലത്തിന് സമീപം ബസിനും മതിലിനും ഇടയിൽപ്പെട്ട് ഉണ്ടായ അപകടത്തിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: എൽസമ്മ. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വെരൂർ സെന്റ് ജോസഫ്‌സ് പള്ളിയിൽ.