പുന്നത്തുറ വെസ്റ്റ് : മണിമലകാവ് ദേവീക്ഷേത്രത്തിൽ നടത്തി വരുന്ന മണ്ഡലം ചിറപ്പ് മഹോത്സവവും കളമെഴുത്തും സർപ്പം പാട്ടും ഇന്ന് നടക്കും. രാവിലെ 5ന് നടതുറക്കൽ, 6.30ന് ഗണപതി ഹോമം, 8ന് വിശേഷാൽ പൂജകൾ, 10.30ന് ഭസ്മക്കളം, 11ന് നാരങ്ങ വിളക്ക്, 1ന് മഹാപ്രസാദമൂട്ട്. വൈകിട്ട് 6ന് കറ്റോട് കക്കയം കാണിക്കമണ്ഡപത്തിൽ നിന്നും ദേശതാലപ്പൊലി ഘോഷയാത്ര. ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് നാരായണൻ നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തും. 7 മണിക്ക് ദീപാരാധന, 7.15 ന് താലപ്പൊലി അഭിഷേകം, 8,30ന് പൊടിക്കളം, 11.45ന് കൂട്ടക്കളം.