അയർക്കുന്നം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലയിലെ പ്രമുഖ നേതാവായിരുന്നപരേതനായ എ ഒ ഡേവിഡിന്റെ ഭാര്യയും കേരള മഹിളാ സംഘത്തിന്റെ സജീവ പ്രവർത്തകയുമായിരുന്ന തങ്കമ്മ ഡേവിഡ് (72) നിര്യാതയായി. അടിമാലി കുറിവേലികുഴിയിൽ കുടുംബാംഗമാണ്. മക്കൾ: സോയ ദാസ് (അദ്ധ്യാപിക മേലുകാവ്), ജോസ് ഡേവിഡ്, ബാബു ഡേവിഡ്, അഡ്വ. സണ്ണി ഡേവിഡ് ( സിപിഐ പാലാ മണ്ഡലം സെക്രട്ടറി).മരുമക്കൾ ദാസ് (റിട്ട. അദ്ധ്യാപകൻ) പാറേക്കുടിയിൽ പെരുമ്പാവൂർ, മിനി ജോസ് (തേനാടികുളം, മരങ്ങാട്ടുപള്ളി), ലിബി ബാബു (മരുതുംചുവട്ടിൽ, അടിമാലി), സ്വപ്ന സണ്ണി (ചേന്നംപള്ളിൽ, പെരുവ). സംസ്ക്കാരം നടത്തി.