പാലാ: ജനുവരി എട്ടിന് നടക്കുന്ന പണിമുടക്കിന്റെ പ്രചരണാർത്ഥം സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ നയിക്കുന്ന തെക്കൻ മേഖല ജാഥക്ക് ഇന്ന് 11ന് പാലായിൽ സ്വീകരണം നൽകും. യു.ടി.യു.സി ജനറൽ സെക്രട്ടറി തോമസ് ജോസഫ്, എസ്.ഇ.ഡബ്ല്യു.എ ജനറൽ സെക്രട്ടറി സോണിയ ജോർജ്, കെ. ചന്ദ്രൻ പിള്ള (സി.ഐ.ടി.യു), എം.ജി. രാഹുൽ (എ.ഐ.ടി.യു.സി ), മലയാലപ്പുഴ ജ്യോതിഷ് കുമാർ (ഐ.എൻ.ടി.യു.സി), മാഹിൻ അബുബക്കർ( എസ്.ടി.യു ), ലാലിച്ചൻ ജോർജ്, ബാബു കെ ജോർജ്, പി.കെ. ഷാജ കുമാർ എന്നിവർ പ്രസംഗിക്കും.