കോട്ടയം: എസ്.എൻ.‌ഡി.പി യോഗം 1294-ാം നമ്പർ വാകത്താനം ശാഖയിലെ ശിവഗിരി തീർത്ഥാടന പദയാത്ര ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് പതാക കൈമാറി ഉദ്ഘാടനം ചെയ്‌തു. പദയാത്ര ക്യാപ്റ്റൻ കെ.കെ രവി ഗുരുപ്രസാദം ധർമ്മ പതാക ഏറ്റുവാങ്ങി. ചങ്ങനാശേരി യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ അദ്ധ്യക്ഷത വഹിച്ചു. കുറിച്ചി അദ്വൈത വിദ്യാശ്രമം സെക്രട്ടറി സ്വാമി ധർമ്മ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തി. ചങ്ങനാശേരി യൂണിയൻ വൈസ് പ്രസിഡന്റ് പി.എം ചന്ദ്രൻ തീർത്ഥാടന സന്ദേശം നൽകി. ശാഖാ പ്രസിഡന്റ് വി.ആർ പ്രസന്നൻ വേങ്ങമൂട്ടിൽ, യോഗം ഡയറക്‌ടർ ബോർഡ് അംഗം സജീവ് പൂവത്ത്, യൂണിയൻ കൗൺസിലർ പി.എൻ പ്രതാപൻ, പരിയാരം ശാഖാ പ്രസിഡന്റ് കെ.കെ സുരേഷ്‌കുമാർ, നാലുനാക്കൽ ശാഖാ സെക്രട്ടറി എം.കെ ഷിബു, വാകത്താനം ശാഖാ വൈസ് പ്രസിഡന്റ് ലക്ഷ്‌മി രാഘവൻ, യൂണിയൻ കമ്മിറ്റി അംഗം കെ.എസ് സുരേഷ്‌കുമാർ കുന്നേൽ, യൂണിയൻ വനിതാ സംഘം പ്രസിഡന്റ് ശോഭാ ജയചന്ദ്രൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി അനിൽ കണ്ണാടി, യൂണിയൻ സൈബർ സേനാ കൺവീനർ മനോജ് ഗുരുകുലം, യൂത്ത്‌മൂവ്‌മെന്റ് പ്രസിഡന്റ് അരവിന്ദ് പി.കുന്നേൽ, വനിതാ സംഘം പ്രസിഡന്റ് സുലോചന സുരേഷ് , പദയാത്ര കൺവീനർ കെ.കെ ഷാജി എന്നിവർ പ്രസംഗിച്ചു.