ചെറുവള്ളി: ദേവിക്ഷേത്രത്തിൽ മണ്ഡല ഉത്സവഭാഗമായി ഇന്ന് കാവടിയാട്ടം നടക്കും. നാല് ആൽത്തറകളിൽ നിന്നുള്ള കാവടിഘോഷയാത്രകൾ 12ന് ക്ഷേത്രത്തിൽ സംഗമിക്കും.
ഇളങ്ങുളം: ധർമശാസ്താക്ഷേത്രത്തിൽ മണ്ഡല മഹോത്സവത്തോടനുബന്ധിച്ച് ഇന്ന് കാവടിസംഗമം നടക്കും. പുല്ലാട്ടുകുന്നേൽ ക്ഷേത്രം, മുത്താരമ്മൻ കോവിൽ, തച്ചപ്പുഴ എന്നിവിടങ്ങളിൽ നിന്നുള്ള കാവടിഘോഷയാത്രകൾ 12ന് കിഴക്കേ ആൽത്തറയിൽ സംഗമിച്ച് കാവടിയാട്ടം നടക്കും.