ചങ്ങനാശേരി: ചങ്ങനാശേരി ആനന്ദാശ്രമം യു.പി. സ്‌കൂളിന്റെയും ആനന്ദാശ്രമം പബ്ലിക് ലൈബ്രറിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വലയ സൂര്യഗ്രഹണക്കാഴ്ചക്കായും പ്രപഞ്ച പഠനത്തിനായും ശാസ്ത്രസഹവാസക്യാമ്പ് 'പ്രാപഞ്ചികം' ആനന്ദാശ്രമം യു.പി സ്‌കൂളിൽ നടന്നു. ക്യാമ്പിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി.യോഗം വിദ്യാഭ്യാസ സെക്രട്ടറി സി.പി. സുദർശനൻ നിർവഹിച്ചു. ചങ്ങനാശേരി യൂണിയൻ പ്രസിഡന്റ് ഗിരീഷ് കോനാട്ട് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സുരേഷ് പരമേശ്വരൻ, ലൈബ്രറി കൗൺസിൽ ചങ്ങനാശേരി താലൂക്ക് പ്രസിഡന്റ് ജെയിംസ് വർഗീസ്, എസ്.എൻ.ഡി.പി.യോഗം ആനന്ദാശ്രമം ശാഖാ പ്രസിഡന്റ് ടി.ഡി. രമേശൻ, മുനിസിപ്പൽ കൗൺസിലർ മാർട്ടിൻ സ്‌കറിയ, പി.ടി.എ.പ്രസിഡന്റ് സജി പറാൽ, മാതൃസമിതി പ്രസിഡന്റ് രേഖാ വിഷ്ണു, ഹെഡ്മിസ്ട്രസ് പി.വി. അനിത, ആനന്ദാശ്രമം പബ്ലിക് ലൈബ്രറി പ്രസിഡന്റ്, എ.വി. പ്രതീഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് ജ്യോതിഷവും ജ്യോതിശാസ്ത്രവും ഇലശാല ശാസ്ത്രപരീക്ഷണം ദൂരദർശിനിയിലൂടെ നക്ഷത്ര നിരീക്ഷണവും പഠനവും നടന്നു. നൂറ്റമ്പതോളം പേർ ക്യാമ്പിൽ പങ്കെടുത്തു.