കോട്ടയം: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ ജന്മദിനാചരണത്തിന്റെ ഭാഗമായി ജനറൽ ആശുപത്രിയിൽ ഉച്ചയ്‌ക്ക് സൗജന്യ ഭക്ഷണ വിതരണം നടത്തി. ബി.ജെ.പി സംസ്ഥാന സമിതി അംഗം ടി.എൻ ഹരികുമാർ യോഗം ഉദ്ഘാടനം ചെയ്‌തു. ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് നന്ദൻ നട്ടാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. മഹിളാമോർച്ച സംസ്ഥാന വൈ. പ്രസിഡന്റ് റീബാ വർക്കി, നിയോജക മണ്ഡലം വൈ. പ്രസിഡന്റ് രാജേഷ് ചെറിയമഠം, യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്‌ണ,ജില്ലാ വൈ: പ്രസിഡന്റ് വി പി മുകേഷ്, ഗീരീഷ് വടവാതൂർ, ഹരി കിഴക്കേക്കുറ്റ്, ടി.ടി സന്തോഷ്, സി.കെ സുമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.