കോട്ടയം: തിരുവാർപ്പ് ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര സന്നിധിയിൽ ചെമ്പൈ സംഗീതോപാസന ശ്രുതി മ്യൂസിക് ഡയറക്ടർ ഫാദർ എം.പി ജോർജ് ഉദ്ഘാടനം ചെയ്തു. മൂന്നാമത് ഹംസധ്വനി പുരസ്കാരം ലഭിച്ച പ്രസിദ്ധ വയലിൻ വിദ്വാൻ നെടുമങ്ങാട് ശിവാനന്ദന് സഭ പ്രസിഡന്റ് കെ.പി അനന്ദരാമൻ ഉപഹാരം നൽകി. ബനാറസ് ഹിന്ദു സർവകലാശാല സംഗീത വിഭാഗം മേധാവിയും വയലിനിസ്റ്റുമായ എൻ.എസ് ജയപ്രകാശിനെ ചടങ്ങിൽ ആദരിച്ചു. കെ.പി അനന്തരാമൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.കെ.അനിൽകുമാർ, അഡ്വ.ജി ഗോപകുമാർ, ഇമാം സുലൈമാൻ സഅദി, വിക്രമൻ വാര്യർ, ടി.കെ ചന്ദ്രബാബു, എം.എസ് പ്രസന്നൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് തുറവൂർ ഹരികൃഷ്ണന്റെ സംഗീത സദസും നടന്നു .