mm-mani
ചിത്രം.അടിമാലി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ കുട്ടികളോടൊപ്പം സൂര്യഗ്രഹണം വീക്ഷിക്കുന്ന വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി

അടിമാലി: സമ്പൂർണ്ണ സൂര്യഗ്രഹണം കാണാൻ മന്ത്രി എം.എം. മണിയും. അടിമാലി ഗവ.ഹൈസ്‌കൂളിൽ നടക്കുന്ന വെള്ളത്തൂവൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ എൻ.എസ്.എസ് സപ്തദിന ക്യാമ്പിൽ എത്തിയതായിരുന്നു മന്ത്രി. ക്യാമ്പ് സന്ദർശനം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് കുട്ടികൾ സൂര്യഗ്രഹണം വീക്ഷിക്കുന്നതിനുള്ള പ്രത്യേക കണ്ണടയും ധരിച്ച് നിൽക്കുന്നത് മന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടത്. എന്നാൽ സൂര്യഗ്രഹണം കണ്ടേക്കാം എന്ന് മന്ത്രിയും തീരുമാനിച്ചു. കുട്ടികൾ ധരിച്ചിരുന്ന കണ്ണട വാങ്ങി മന്ത്രി സൂര്യഗ്രഹണം കുട്ടികളുടെ കൂടെ നിന്ന് വീക്ഷിച്ചതിനു ശേഷമാണ് മടങ്ങിയത്.